Tuesday 28 February 2012

മുക്കുവന്‍


മണല്‍പരപ്പിലെ മുക്കുവന്‍
വലവീശാന്‍ ഇറങ്ങി.
വലയില്‍ കുടുങ്ങിയത്
മാസം തികയാത്ത ഗര്‍ഭപാത്രം.
ഉടച്ചു നോക്കിയപ്പോള്‍
മണിബന്ധങ്ങളറ്റ കൈപ്പത്തി.
വീണ്ടും വലവിരിച്ചിട്ട്,
ചരിത്രാതീതകാലത്തേക്ക് മടങ്ങി
അന്തിവെയില്‍ ആറിയപ്പോള്‍
വലവലിച്ചു.
വലക്കുള്ളില്‍  
പിടക്കുന്ന സ്തനങ്ങള്‍
ഈമ്പിക്കുടിച്ചപ്പോള്‍
രക്തം ചുവയ്ക്കുന്നു.
വലവീശി മടുത്തു,
കുടിയില്ലേക്ക് മടങ്ങാം.
തൊടിയില്‍ അമ്മ നില്‍ക്കുന്നു.
തവിപിടിക്കാന്‍ കൈകളില്ലാതെ,
വല്ലാതെ ദാഹിച്ചപ്പോള്‍
റൌക്കമാറ്റിനോക്കി
മാറില്‍ ശൂന്യകാശത്തെ
കട്ടപിടിച്ച ഇരുട്ടുമാത്രം....



അടിക്കുറിപ്പ: നമ്മള്‍ വെട്ടിമാറ്റുന്ന കൈകളും നമ്മള്‍ പിച്ചിചീന്തുന്ന സ്തനങ്ങളും നമ്മുടെ ഉടപ്പിറന്നോരുടെതല്ലേ? 

No comments:

Post a Comment