Tuesday 28 February 2012

അമ്മ മരിച്ചിട്ടില്ല


മകനെ,  
ഞാന്‍ നിനക്കായി
ചുട്ട അപ്പതരികള്‍
കാലന്‍ കോഴി
കൊത്തിവിഴുങ്ങുന്നു
മകനെ,
ഞാന്‍ നിനക്കായി
ചുരത്തിയ മുലപ്പാല്‍ 
ചാവാലി പട്ടികള്‍   ‍
നക്കി കുടിക്കുന്നു.
മകനെ, നിന്റെ
മുറിച്ചിട്ട പൊക്കിള്‍കൊടി
കരകാണാത്ത കടലില്‍  
തേങ്ങിക്കരയുന്നു.
മകനെ,
എന്റെ കണ്ണീരില്‍     
ഉപ്പിന്റെ ഉറകെടുന്നു.
മകനെ, നിന്റെ  
രക്തം ചുരത്തുന്ന
കരങ്ങളും,
മാംസം ചവക്കുന്ന
കൊമ്പല്ലും 
മകനെ നീയും
നിന്റെ ഉള്ളിലെ നീയും
ഓര്‍ക്കുമ്പോള്‍
എന്റെ ഗര്‍ഭപാത്രം
നാണിച്ചുചുരുങ്ങുന്നു...

5 comments:

  1. അടി പൊളി സുഹൃത്തെ....
    താങ്കളുടെ ചിന്തകള്‍ക്ക് തീ പിടിക്കുമ്പോള്‍, ഞങ്ങളുടെ ജീവിതത്തിനു പൊള്ളല്‍ എല്ക്കണമല്ലോ!
    ദൈവം അനുഗ്രഹിക്കട്ടെ....

    ReplyDelete
  2. ninte ezhuthapedalukal okke mattumanasulakil kurikkapedatte.....

    ReplyDelete
  3. Dear Thoams, is it written by you ?. great. i wil go thru other ones later.

    ReplyDelete